കേരളം

വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്; കടകംപള്ളിയേക്കാള്‍ ഭേദം എംഎം മണിയെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രധാനമന്ത്രിയുടെ മെട്രോ യാത്രക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്രചെയ്തതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിക്ക് മറുപടിയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാന്‍ എസ്. പി. ജിക്കറിയാം. അതിന് കടകംപള്ളി വേവലാതിപ്പെടേണ്ടന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരമം. 

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പി. എം. ഓ ആണ്. വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്. മുഖ്യമന്ത്രിയോടൊപ്പം രാജിവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പി. ആര്‍. ഡി നല്‍കിയ പരസ്യത്തില്‍ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത്. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോള്‍ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാള്‍ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത