കേരളം

പുതുവൈപ്പില്‍ വീണ്ടും പൊലീസ് ലാത്തിചാര്‍ജ്; നിരവധിപേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദിഷ്ട എല്‍പിജി സംഭരണിക്കെതിരെ ജനകീയ സമരം നടന്നുവരുന്ന പുതുവൈപ്പില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന മന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടു. ഇന്ന് രാവിലെ മുതല്‍ വന്‍ പൊലീസ് സന്നാഹത്തില്‍ പ്ലാന്റ് തുറക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പ്ലാന്റ് അധികൃതര്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേഘവുമായി രംഗത്തെത്തിയ നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ പ്ലാന്റിലേക്ക്‌
തള്ളിക്കയറാന്‍ ശ്രമിച്ചതാണ് ലാത്തിച്ചാര്‍ജിന് കാരണമായത്. പൊലീസും നാട്ടുകാരും തമ്മില്‍ ഏറെനേരം ഏറ്റുമുട്ടി. ഞാറയ്ക്കല്‍ സിഐയുടെ നേതൃത്വത്തിലാണ് ലാത്തിചാര്‍ജ് നടന്നത്.ഗുരുതരമായി പരിക്കേറ്റവര്‍ പോലും പൊലീസിനെതിരേയും ഐഒസിക്കെതിരേയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്നും മന്ത്രി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും സമരസമിതി നേതാക്കള്‍ സമകാലിക മലയാളത്തോട് പറഞ്ഞു.പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുവാന്‍ പോകുന്നുവെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയെ അറിയിച്ചപ്പോള്‍ താന്‍  നിസ്സഹായയാണ് എന്നാണ് മറുപടി ലഭിച്ചത് എന്നാണ് സമരസമിതി നേതാക്കള്‍ പറയുന്നത്‌.

പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടങ്ങുന്നവരെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സമരസമിതി ഹര്‍ത്താല്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ജൂലൈ നാല് വരെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അവധി ദിവസമായ ഇന്ന് കൂടുതല്‍ പൊലീസിന്റ സഹായത്തോടെ ഐഒസി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരിക്കുകയാണ്. 

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവരെ നേരിട്ടിട്ടായാലും നടപ്പാക്കുമെന്ന് കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിറ്റേ ദിവസമാണ് വന്‍ പൊലീസ് സംഘത്തിന്റെ സഹായത്തോടെ വീണ്ടും കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ എത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''