കേരളം

സംസ്ഥാനത്തിന് പനി കുറവില്ല; ഇതുവരെ മരിച്ചത് 115പേര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് പനി കുറവില്ല,കേരളത്തില്‍ പകര്‍ച്ചപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം അനുദിനം കൂടിവരികയാണ്. പനി ബാധിച്ച് ഇന്നലെ മാത്രം എട്ടുപേര്‍ മരിച്ചു. പകര്‍ച്ചപനി തടയുന്നതിന് അടിയന്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിടെ 8.30ന് ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച. പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചും തുടര്‍നടപടികളെക്കുറിച്ചും വിശദീകരിക്കാന്‍ ഇന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളെക്കാണും. ഇതുവരെ 12ലക്ഷംപേര്‍ പകര്‍ച്ചപനിക്ക് ചികിത്സ തേടിയെത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. 

115പേരാണ് ഈവര്‍ഷം പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് മരണപ്പെട്ടത്.സംസ്ഥാന ഇതുവരെ 13പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പകര്‍ച്ചപ്പനി തടയാന്‍ സര്‍ക്കാര്‍ ഊര്‍ജിത നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലംകണ്ട മട്ടില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.സ്വകാര്യ ആശുപത്രികളുടെയും സ്ഥിതി വ്യത്യസമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ