കേരളം

ജേക്കബ് തോമസിനായി ഐഎംജി ഡയറക്ടര്‍ സ്ഥാനം കേഡര്‍ പദവിയാക്കി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു. രണ്ടര മാസത്തെ അവധി കഴിഞ്ഞെത്തിയ ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഐഎംജി ഡയറക്ടര്‍ സ്ഥാനത്ത് നിയമിക്കുകയായിരുന്നു. 

കേഡര്‍ പദവിയോടെയാണ് ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ഐഎംജി ഡയറക്ടര്‍ സ്ഥാനം കേഡര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതായാണ് സര്‍ക്കാരിന്റെ നിയമന ഉത്തരവില്‍ പറയുന്നത്. എന്നാല്‍ തനിക്ക് കേഡര്‍ പദവി നല്‍കിയതില്‍ അസ്വഭാവികത ഇല്ലെന്ന്‌ ജേക്കബ് തോമസ് പറഞ്ഞു. 

വിജിലന്‍സില്‍ നിന്നും മാറ്റിയതിന്റെ കാരണം പിന്നീട് പറയുമെന്ന് ചുമതലയേറ്റെടുത്തതിന് ശേഷം ജേക്കബ് തോമസ് പറഞ്ഞു. താനാണോ സര്‍ക്കാരാണോ , ഇക്കാര്യം ആദ്യം പറയുന്നതെന്ന് നോക്കാം. കൂട്ടിനകത്തായാലും പുറത്തായാലും സന്തോഷമാണെന്നും, ഇതൊന്നും തന്റെ തീരുമാനമല്ലല്ലോ എന്നും ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''