കേരളം

ജേക്കബ് തോമസിന് പദവി കണ്ടെത്തി സര്‍ക്കാര്‍; ഐഎംജി ഡയറക്ടറാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഐഎംജി ഡയറക്ടറായി നിയമിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കും. അവധി അവസാനിപ്പിച്ച്‌ ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ ഐഎംജി ഡയറക്ടറായി നിയമിക്കുന്നത്.

വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് രണ്ടര മാസത്തെ അവധിക്ക് ശേഷമാണ് തിരികെ എത്തുന്നത്. ടി.പി.സെന്‍കുമാറായിരുന്നു തൊട്ടുമുന്‍പ് വരെ ഐഎംജി ഡയറക്ടര്‍. 

വിജിലന്‍സിനെതിരെ ഉണ്ടായ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പേരില്‍  ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച അവധി ജൂണ്‍ 19ന് അവസാനിക്കുന്ന സാഹചര്യത്തില്‍ താന്‍ ഏത് പദവിയിലേക്കാണ് തിരികെ പ്രവേശിക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത