കേരളം

പുതുവൈപ്പ്; സമരസമിതിയുമായുള്ള ചര്‍ച്ചയിലേക്ക് വിളിക്കാത്തതില്‍ പ്രതിപക്ഷ നേതാവിന് അതൃപ്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനലിനെതിരെ സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ചയ്ക്ക് വിളിക്കാത്തതില്‍ അതൃപ്തിയുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. 

പുതുവൈപ്പില്‍ സമരം നടത്തുന്നവരുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് താനായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

ബുധനാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് സമരസമിതിയുമായുള്ള ചര്‍ച്ച. പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനല്‍ വേണ്ടെന്ന നിലപാടിനൊപ്പം, സമരക്കാരെ തല്ലിച്ചതച്ച ഡിസിപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമരസമിതി ചര്‍ച്ചയില്‍ ആവശ്യപ്പെടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ