കേരളം

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ള നോട്ടടി കേന്ദ്രം; ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

തുശൂര്‍: യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ കള്ള നോട്ടടി കേന്ദ്രം. യുവമോര്‍ച്ച മതിലകം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടി മിഷീനും പണവും കണ്ടെത്തിയത്.ഒന്നര ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും കണ്ടെത്തി. 500, 2,000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്

തൃശുര്‍ കൊടുങ്ങല്ലൂര്‍ മതിലകത്തെ രാകേഷിന്റെ വീട്ടില്‍ പലിശയ്ക്ക് പണം കൊടുക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനെത്തിയത്. ഇതിനിടെയാണ് വീടിനുള്ളില്‍ നിന്നും കള്ളനോട്ടടിക്കാനുള്ള യന്ത്രവും വ്യാജ നോട്ടുകളും കണ്ടെത്തിയത്. ഇയാള്‍ക്ക് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്