കേരളം

വില്ലേജ് ഓഫീസില്‍ കര്‍ഷകന്റെ ആത്മഹത്യ; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ചെമ്പനോട വില്ലേജില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ വിജിലന്‍സ്
 അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ഡയറക്ടറുടെതാണ് ഉത്തരവ്. രഹസ്യപരിശോധന നടത്തണമെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് വിജിനലന്‍സ് എസ്പിയ്ക്കാണ് പരിശോധനയ്ക്ക് മേല്‍നോട്ടം. വിജിലന്‍സ് ഡിവൈഎസ്പി രഹസ്യപരിശോധന നടത്തും. ആരോപണ വിധേയനായ  ഉദ്യോഗസ്ഥന്റെ കാലത്തെ ഇടപാടുകളും പരിശോധിക്കാനും സേവനാവകാശനിയമം ലംഘിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കാനും നിര്‍ദേശമുണ്ട്.

സംഭവവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയുണ്ടെന്നാണ് സര്‍ക്കാരിന് കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. നടപടി ക്രമങ്ങൡ അനാവശ്യമായി കാലതാമസം വരുത്തിയതായും വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും സംഭവത്തില്‍ തുല്യഉത്തരവാദിത്തമാണെന്നുമായിരുന്നുറിപ്പോര്‍ട്ടിലുള്ളത്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത