കേരളം

ഉദ്യോഗസ്ഥരെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍; വില്ലേജ് ഓഫീസില്‍ എത്തുന്നവരെ രണ്ടു തവണയില്‍ കൂടുതല്‍ വരുത്തരുതെന്ന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ എത്തുന്നവരെ രണ്ടുതവണയില്‍ കൂടുതല്‍ വരുത്തരുതെന്ന് ലാന്റ് റവന്യും കമ്മീഷണറുടെ ഉത്തരവ്. ഭൂനികുതി നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്പോള്‍ത്തന്നെ സ്വീകരിച്ച് രസീത് നല്‍കണം. ഇനി അന്നേ ദിവസം നികുതി സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിറ്റേദിവസം നികുതി സ്വീകരിച്ച് രസീത് നല്‍കണം എന്നും ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവില്‍ പുറയുന്നു.

കരം സ്വീകരിക്കാത്തതില്‍ മനം നൊന്ത് കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. 

കരം നിരസിക്കാന്‍ കാരണമുണ്ടെങ്കില്‍ അക്കാര്യം രേഖപ്പെടുത്തി ഭൂവുടമയെ അറിയിക്കണം. ഇതു സംബന്ധിച്ച ആക്ഷേപം ഏതു തഹസില്‍ദാര്‍ക്കു നല്‍കണമെന്നു വ്യക്തമായി അറിയിക്കണം. തഹസില്‍ദാര്‍ ഇക്കാര്യം പരിശോധിച്ചു ബന്ധപ്പെട്ടവരെ അറിയിക്കണം. കരം അടയ്ക്കല്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം