കേരളം

ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ് പരാതി നല്‍കി: നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു തന്റെ മാനേജര്‍ അപ്പുണ്ണിയെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ് പോലീസില്‍ പരാതി നല്‍കി. 

ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പുറത്തു പറയുമെന്നാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ദിലീപിന്റെ പേര് പറയാന്‍ പുറത്ത് നിന്ന് സമ്മര്‍ദമുണ്ടെന്നും പേര് പറഞ്ഞാല്‍ രണ്ടര കോടി രൂപവരെ നല്‍കാന്‍ ആളുണ്ടെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി നാദിര്‍ഷ വ്യക്തമാക്കി. ഫോണ്‍ റെക്കോഡ് ചെയ്ത ഓഡിയോ ടേപ്പ് ദിലീപ് പോലീസിന് കൈമാറി. സംഭവത്തിന് പിന്നില്‍ നടന്മാരുള്‍പ്പടെയുള്ളവരുടെ പേരുകള്‍ പറഞ്ഞതായും നാദിര്‍ഷ അറിയിച്ചു.

യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹ തടവുകരാന്‍ ജിംസണ്‍ മൊഴി നല്‍കിയ സമയത്തു തന്നെയാണ് ഭീഷണിപ്പെടുത്തിയെന്ന പരാതി ദിലീപ് പോലീസിനു നല്‍കിയത്. 

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ജിംസണ്‍ പെരുമ്പാവൂര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. സിനിമാ താരങ്ങളുടെ പേരില്ലാതെയാണ് മൊഴി നല്‍കിയിരിക്കുന്നത്. ജയിലില്‍ നിന്നും സുനി ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും ഈ ഫോണ്‍ പോലീസ് ചോര്‍ത്തിയിട്ടുണ്ടെന്നും നിര്‍ണാക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചനകള്‍. അതേസമയം, ജയിലില്‍ നിന്ന് സംഭവം വിശദീകരിക്കുന്ന കത്ത് സഹതടവുകാരനെ ഏല്‍പ്പിച്ചിരുന്നു. ഈ കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. 

കൃത്യം ചെയ്യാന്‍ പള്‍സര്‍ സുനിക്ക് വലിയ തുക പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ പണം ആരാണ് നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. ഫോണ്‍ റെക്കോഡ് ചെയ്തതില്‍ ഇതുമായി ബന്ധപ്പെട്ട് സൂചന ലഭിക്കുമെന്നാണ് സൂചന. പള്‍സര്‍ സുനിയെ ഈ കേസില്‍ ഉപയോഗിച്ച് വലിച്ചെറിയുകയാണ് ചെയ്തതെന്നും ജിംസണ്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത