കേരളം

അനാവശ്യമായി അവധി എടുക്കുന്ന ഡോക്ടര്‍മാര്‍ സര്‍വീസില്‍ തുടരണമെന്നില്ലെന്ന് ആരോഗ്യ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അനാവശ്യ അവധികളെടുക്കുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരണമെന്നില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രിയുടെ താക്കീത്.

നേരത്തെ ഒപി അവസാനിപ്പിക്കുകയും, അനാവശ്യമായ അവധികള്‍ എടുക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 

സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ സമയ ചികിത്സ ഉറപ്പുവരുത്തുമെന്നും, കൂടുതല്‍ ഡോക്ടര്‍മാരേയും, നേഴ്‌സുമാരേയും താത്കാലികമായി നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു