കേരളം

ചെമ്പനോട വില്ലജിനുമുമ്പില്‍ കര്‍ഷകന്റെ ആത്മഹത്യ; സഹോദരനെ പൊലീസ് ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്;  ചെമ്പനോട വില്ലേജ് ഓഫീസിനുമുന്നില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ സഹോദരന്‍ ജിമ്മിയെ പൊലീസ് ചോദ്യം ചെയ്യും. ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ബൈക്കില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ സഹോദരന്റെ പേരും പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് ചോദ്യം ചെയ്യുക.

ഭൂമിയുടെ ഉടമസ്ഥാവകാശത്തെപറ്റി സഹോദരനുമായി തര്‍ക്കമുണ്ടെന്നും തന്റെ ഭൂമി നികുതിയടച്ച് സഹോദരന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മറ്റുള്ള പരാമര്‍ശങ്ങളുമാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ആത്മഹത്യാകുറിപ്പ് വായിച്ചിട്ടില്ലെന്നും അത് നേരിട്ട് പൊലീസിന് കൈമാറുകയായിരുന്നുവെന്നുമാണ് ഭാര്യ പറയുന്നത്.

വില്ലേജ് ഓഫീസില്‍ നികുതിയടയ്ക്കാനായി ചൊല്ലുമ്പോള്‍ തന്റെ പേരിലുള്ള ഭൂമിയില്‍ മറ്റൊരാള്‍ നികുതിയടച്ചിട്ടുണ്ടെന്നാണ് വില്ലേജ് ഓഫീസര്‍ പറയാറുണ്ടായിരുന്നത്. അത് ആരാണെന്ന് പലതവണ ചോദിച്ചിട്ടും പറയാന്‍ വില്ലേജ് അസിസ്റ്റന്റ് സിരീഷ് തയ്യാറായില്ലെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. ഇത് അനുവദിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും കേള്‍ക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായിട്ടില്ലെന്നും സിരീഷ് വില്ലേജ് അസിസ്റ്റന്റായി ഇരിക്കുന്നിടത്തോളം തനിക്ക് നികുതിയടയ്ക്കാന്‍ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ ജോയ് പറയുന്നു.

ജോയിയുടെ സഹോദരന്‍ ജിമ്മി ജോയിയുടെ സ്ഥലത്തിനോടനുബന്ധിച്ചുള്ള ഭുമിയില്‍ ക്വാറി ആരംഭിക്കാനുള്ള ശ്രമങ്ങളെ തുടര്‍ന്ന് സഹോദരനുമായി തര്‍ക്കമുണ്ടായിരുന്നതായി പൊലീസിന് സമീപവാസികളില്‍ നിന്നും വിവരമുണ്ടായിട്ടുണ്ട്. എന്നാല്‍ സഹോദരന്റെ ഭുമിയില്‍ നികുതി വാങ്ങരുതെന്ന് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും തര്‍ക്കമില്ലെന്നുമാണ് സഹോദരന്‍ ജിമ്മി പറയുന്നത്. വൈകാതെതന്നെ സഹോദരനെ പൊലീസ് ചോദ്യം ചെയ്യും. 

ജോയി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സഹായിക്കാനുള്ള മനസ് സഹോദരങ്ങളാരും കാണിച്ചിട്ടില്ലെന്ന് ജോയിയുടെ ഭാര്യ പൊലീസിന് മൊഴി നല്‍കിയതായും സൂചനയുണ്ട്. അതേസമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ വില്ലേജ് അസിസ്റ്റന്റിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍