കേരളം

ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപിന്റെ മാനേജറും  വിഷ്ണുവും തമ്മിലുള്ള സംഭാഷണവും പുറത്തുവന്നു. ഒന്നരക്കോടി രൂപ വിഷ്ണു ആവശ്യപ്പെടുന്നതാണ് സംഭാഷണത്തിന്റെ ഉള്ളടക്കം. വിഷ്ണു നിരവധി തവണയായാണ് പണം ആവശ്യപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചത്. ഫോണ്‍ സംഭാഷണത്തിന്റെ ഒരു ഭാഗത്ത് പറയുന്നത് ഇങ്ങനെയാണ്.നിങ്ങള്‍ എന്തിനാണ് ഇക്കാര്യത്തനായി എന്നെ വിളിക്കുന്നത്. നിങ്ങള്‍ക്ക് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് ദിലീപിന്റെ അടുത്ത് പറയണം. ഞങ്ങള്‍ക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ല. നീ പോയി കേസ് കൊടുത്തോളൂ എന്നാണ് വിഷ്ണുവിന് മാനേജര്‍ മറുപടി നല്‍കുന്നത്. നിങ്ങള്‍ ദിലീപിനോട് ഞാന്‍ വിളിച്ചതായി പറഞ്ഞാല്‍ മാത്രം മതി. അത് ചെയ്‌തോട്ടെ എ്ന്ന് ചോദിച്ചാല്‍ മാത്രം മതി. ഞാന്‍ വിളിക്കുന്നത് ജയിലാലാണെന്നും കടയില്‍ ഒരു സാധനം കൊടുത്തിട്ടുണ്ടെന്നും അത് വാങ്ങിയാല്‍ മതിയെന്നുമാണ് വിഷ്ണു പറയുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയതും ദിലിപാണ്.

അതേസമയം രാവിലെ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പെരുമ്പാവൂര്‍ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്്. സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് ദിലീപിനെത്തിച്ചതും പണം ആവശ്യപ്പെട്ട് നാദിര്‍ഷായെയും ഫോണില്‍ വിളിച്ചത് വിഷ്ണുവായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. 

ബ്ലാക്‌മെയിലിങിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപും സംവിധായകന്‍ നാദിര്‍ഷയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ ദിലീപിന്റെ പേരുപറയുമെന്നും അങ്ങനെ സംഭവിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും വിളിച്ചയാള്‍ വെളിപ്പെടുത്തിയതായാണ് നാദിര്‍ഷായുടെ പരാതി. ഫോണ്‍ കോളിന്റെയും കത്തിന്റെയും ഉറവിടം വിഷ്ണുവാണെന്ന നിഗമനത്തിലാണ് പൊലീസ്. കൃത്യമായ രേഖകള്‍ പൊലീസിന് നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലാണെന്നാണ് ആരോപണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത