കേരളം

യുവമോര്‍ച്ച നേതാവ് കള്ളനോട്ടടിച്ച കേസ് ക്രൈംബ്രാഞ്ചിന്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നേതാവ് കള്ളനോട്ട് മിഷീനും പണവുമായി പിടിയിലായ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും. നോട്ടടിക്കാന്‍ ഉപയോഗിച്ച മെഷീന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.കള്ളനോട്ടടി യന്ത്രം വാങ്ങിയത് ജൂണ്‍ 10നെന്ന് അറസ്റ്റിലായ രണ്ടാം പ്രതി രാജീവ് മൊഴി നല്‍കി. താനാണ് യന്ത്രം വാങ്ങിയതെന്നും രാജീവ് സമ്മതിച്ചു. കള്ളനോട്ടുകൊണ്ട് ലോട്ടറി ടിക്കറ്റ് മൊത്തമായി വാങ്ങിയെന്നും ഇവര്‍ക്കെതിരെ ആരോപണമുയരുന്നുണ്ട്. 

കഴിഞ്ഞ 22നാണ് യുവമോര്‍ച്ച നേതാവ് രാഗേഷ് ഏഴാച്ചേരിയെ വീട്ടില്‍ നിന്നും കള്ളനോട്ടടി യന്ത്രവും ഒരുലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പൊലീസ് പിടികൂടിയത്.500,2000 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. ഇയ്യാള്‍ അമിത പലിശക്ക് പണം കൊടുക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇയ്യാളുടെ വീട്ടില്‍ റെയിഡ് നടത്തിയത്. 

രാഗേഷിന് ബിജെപി സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നും ബിജെപിയുടെ പ്രധാന ഫണ്ട് സ്രോതസ്സ് ഇയ്യാളായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് എന്ന് പറഞ്ഞാണ് രാഗേഷ് നാട്ടുകാര്‍ക്ക് പണം പലിശയ്ക്ക് നല്‍കി വന്നിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത