കേരളം

പുതുവൈപ്പിലെ പോലീസ് നടപടി; യതീഷ് ചന്ദ്ര ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ ഡിസിപി യതീഷ് ചന്ദ്രയോട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം. ജൂലൈ 17ന് ഹാജരാകണമെന്നാണ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ഹാജാരാകാനുള്ള സമയം നീട്ടണമെന്ന് യതീഷ് ചന്ദ്ര കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പുതുവൈപ്പ് ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് സ്വീകരിച്ച നടപടിയെ കുറിച്ച് യതീഷ് ചന്ദ്ര വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സമരക്കാര്‍ക്ക് നേരെയുള്ള പൊലീസിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന നിലപാടായിരുന്നു ഡിജിപി സെന്‍കുമാര്‍ സ്വീകരിച്ചത്. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'