കേരളം

മൂന്നാര്‍ വിഷയത്തില്‍ സിപിഐയ്ക്ക് പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും; കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:മൂന്നാര്‍ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചതിനെപ്പറ്റി അറിയില്ലെന്നും സിപിഐയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സിപിഐയ്ക്ക് പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണ്‍. മൂന്നാര്‍  വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍വ്വകക്ഷി,ഉന്നതതല യോഗം വിളിച്ചിരുന്നുവെന്ന് ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ റവന്യു മന്ത്രിയെ വിളിച്ചില്ലായെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

യോഗത്തെക്കുറിച്ച് അറിയില്ലെന്നും വിളിക്കാത്ത യോഗത്തില്‍ മന്ത്രി പങ്കെടുക്കേണ്ട കാര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഎം മാത്രമല്ല സര്‍ക്കാരെന്നും കോടതികള്‍ ഉള്ള രാജ്യമാണ് ഇതെന്നും കാനം പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാന്‍ സമ്മതിക്കില്ല എന്ന സിപിഐ നിലപാട് കാനം വ്യക്തമാക്കിയിരുന്നു. മൂന്നാര്‍ വിഷയത്തില്‍ വീണ്ടും സിപിഎം-സിപിഐ തര്‍ക്കം മുറുകുന്നതിന്റെ സൂചനകളാണ് സിപിഐ സംസ്ഥാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍