കേരളം

ബീഫിന്റെ പേരില്‍ ഗോരക്ഷകര്‍ കൊല്ലുകയാണെങ്കില്‍ തന്നെ വെടിവെച്ച് കൊല്ലണമെന്ന് മന്ത്രി കെടി ജലീല്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബീഫിന്റെ പേരില്‍ ഗോരക്ഷകര്‍ തന്നെ കൊല്ലാന്‍ വരികയാണെങ്കില്‍ വെടിവെച്ചുകൊല്ലണമെന്ന് മന്ത്രി കെടി ജലീല്‍. നടുറോഡിലിട്ട് പേപ്പട്ടിയെ പോലെ കൊല്ലുന്നതുപോലെയാകരുത്. മൊബൈല്‍ ഫോണ്‍ വഴി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കരുത്. കഴിഞ്ഞ ദിവസവും അത്തരമൊരു ദയനീയ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതായും മന്ത്രി പറഞ്ഞു.

ഇകെ ഇമ്പിച്ചിബാബ ഭവന നിര്‍മ്മാണ പദ്ധതിയുടെ ആദ്യഗഡു വിതരണം ചെയ്യുകയായിരുന്നു മന്ത്രി. പശുവിന്റെ പേരില്‍ കൊലപാതകം നിര്‍ത്തണമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഒരാള്‍ക്കൂടി രാജ്യത്ത് കൊല്ലപ്പെട്ടത്. ബീഫിന്റെ പേരില്‍ മാത്രം കൊലചെയ്യപ്പെട്ടവരുടെ എണ്ണം 28 ആയി. കേരളത്തില്‍ ഈ ആവസ്ഥയില്ലെന്നും സര്‍ക്കാരിന്റെ നിലപാടാണ് അതിന് കാരണമെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തവനെ പിടികൂടിയില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. തകര്‍ക്കപ്പെടുന്ന ആരാധാനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സംഘടനകള്‍ക്ക് അതീതമായ യോജിപ്പുണ്ടാകണമെന്നും ജലീല്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത