കേരളം

രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ന്‌ കൊച്ചിയിലത്തെും. വൈകുന്നേരം 3.35ന് എറണാകുളം നാവിക സേനാ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. വൈകുന്നേരം നാലിന് കൊച്ചി മുസിരിസ് ബിനാലെയോടനുബന്ധിച്ച് ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡില്‍ നടക്കുന്ന സെമിനാര്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം അദ്ദേഹം ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍ വാളിലെ ബിനാലെയുടെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കും. 5.15ന് ലെ മെറിഡിയന്‍ ഹോട്ടലില്‍ കെ.എസ്. രാജാമണി മെമ്മോറിയല്‍ പ്രഭാഷണം നിര്‍വഹിച്ചശേഷം വൈകുന്നേരം 6.50ന് കൊച്ചിയില്‍നിന്ന് മടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം