കേരളം

ഒരു വാക്ക് ഭേദഗതി ചെയ്യുന്നതിന് മാത്രമായി നിയമസഭയില്‍ ബില്ല്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ ഒരു വാക്ക് ഭേദഗതി ചെയ്യുന്നതിന് മാത്രമായി നിയമസഭയില്‍ ഒരു ബില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കുന്നതു സംബന്ധിച്ച വകുപ്പിലെ 'മറ്റൊരു' എന്ന വാക്കിനു പകരം 'ഒരു' എന്നു ചേര്‍ക്കുന്നതിനുളള ബില്‍ ആണിത്. മന്ത്രി കെടി ജലീലാണ് ബില്‍ അവതരിപ്പിച്ചത്, ബില്‍ ചര്‍ച്ചയ്ക്കുശേഷം സബ്ജക്റ്റ് കമ്മിറ്റിക്ക് അയച്ചു. 
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലുള്ള വാക്കുകള്‍ സംസ്ഥാന നിയമത്തിലും ഉറപ്പാക്കുന്നതിനാണ് മറ്റൊരു എന്ന് മാറ്റി ഒരു ആക്കുന്നതെന്ന് കെടി ജലീല്‍ അറിയിച്ചു. എന്നാല്‍ ഈ വാക്ക് ഭേദഗതി ചെയ്യുന്നത് ആരെയോ കമ്മിഷന്‍ അംഗം ആക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിന്റെ യഥാര്‍ഥ ഉദ്ദേശ്യം എന്തെന്നറിയാന്‍ നിയമസഭയ്ക്ക് അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു