കേരളം

പി. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം; കേസില്‍ അട്ടിമറിയെന്ന് ജിഷ്ണുവിന്റെ കുടുംബം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി/തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവവുമായി ബ്ന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായി പേരു ചേര്‍ക്കപ്പെട്ട നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോളേജില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേസമയം കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കേസില്‍ അട്ടിമറിയുണ്ടെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.


കൃഷ്ണദാസിനെതിരെ പ്രേരണാക്കുറ്റം കണ്ടെത്താനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതുകൊണ്ടുതന്നെ പ്രേരണാക്കുറ്റം നിലനില്‍ക്കില്ല. കുട്ടികളുടെ അച്ചടക്ക നടപടിയില്‍ പി. കൃഷ്ണദാസ് നേരിട്ടാണ് ഇടപെടാറുള്ളത്. അതുകൊണ്ട് പ്രേരണാകുറ്റം ചുമത്തണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഉദയഭാനു വാദിച്ചു. എന്നാല്‍ കേസിന്റെ ഉള്ളടക്കത്തിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ മാത്രമാണ് പരിഗണിച്ചത്.

കൃഷ്ണദാസിന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും ജിഷ്ണുവിന്റെ കുടുംബം പറഞ്ഞു. കേസില്‍ അട്ടിമറിയുണ്ടെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നേരത്തെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയത്. സര്‍ക്കാരിനു വേണ്ടി ഇപ്പോള്‍ ഹാജരാകുന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കരുതുന്നില്ലെന്നും ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു