കേരളം

ജിഷ്ണു കേസ്: രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്റെ ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തികവും സാമൂഹികമായി ഉന്നത ബന്ധങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിയെന്ന നിലയില്‍ സഞ്ജിത്തിന് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജിഷ്ണു മരിച്ച ദിവസം സഞ്ജിത് കോളജില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകളൊന്നും സമര്‍പ്പിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ല. നിരപരാധിത്വം തെളിയിക്കുന്ന ഒരു രേഖകളും പ്രതിഭാഗം ഹാജരാക്കിയിട്ടില്ലെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു