കേരളം

ജിഷ്ണുവിന്റെ മരണം; സുപ്രീംകോടതിയെ സമീപിക്കണമെന്ന് കുടുംബം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നെഹ്‌റു കോളെജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളെജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം. 

കൃഷ്ണദാസിന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും ജിഷ്ണുവിന്റെ കുടുംബം പറഞ്ഞു. കേസില്‍ അട്ടിമറിയുണ്ട്. നേരത്തെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയത്. സര്‍ക്കാരിനു വേണ്ടി ഇപ്പോള്‍ ഹാജരാകുന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കരുതുന്നില്ലെന്നും ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കുന്നു. 

കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും കേസിലെ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥിന്റെ ജാമ്യാപേക്ഷ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍