കേരളം

യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത കാലത്ത് ചുമത്തിയ യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത അന്വേഷണം പുരോഗമിക്കുന്ന കേസുകളാകും പുനഃപരിശോധിക്കുക. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് കീഴില്‍ ചുമത്തിയ 25 കേസുകളടക്കം 34 കേസുകള്‍ പുനഃപരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റ നല്‍കിയ പട്ടിക സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് അംഗീകാരം നല്‍കിയത്.

കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവരുടെ പക്ഷം കേള്‍ക്കുകയും വേണ്ടത്ര തെളിവുകള്‍  ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ യുഎപിഎ ചുമത്തുന്നു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കേസുകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഏറ്റവും കൂടുതല്‍ യുഎപിഎ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത് തീവ്ര കമ്മ്യൂണിസ്റ്റ് ചായ്‌വ് വെച്ചു പുലര്‍ത്തുന്നവര്‍ക്ക് മുകളിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു