കേരളം

പാലക്കാട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആര്‍എസ്എസ്-സിപിഎം ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ പാലക്കാട്‌ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേറ്റു. പാലക്കാട്ടെ എലുപ്പുള്ളി മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ്‌  ആക്രമണം നടന്നത്. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. നാദാപുരത്തെ ആര്‍എസ്എസ് ഓഫീസിനു നേരെ ബോംബേറും, സിപിഎം ഓഫിസ് തീവെച്ച സംഭവം ഉണ്ടായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റിരിക്കുന്നത്. വിഷ്ണുമംഗലത്തെ സിപിഎം ഓഫീസാണ് ആക്രമികള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്. 

പിണറായി വിജയനെ വധിക്കാനുള്ള ആര്‍എസ്എസ് നേതാവിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് കേരളത്തില്‍ ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍