കേരളം

റീപോസ്റ്റുമോര്‍ട്ടം ചെയ്യാതെ ജവാന്റെ മൃതദേഹം ഏറ്റുവാങ്ങില്ല

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: റീപോസ്റ്റുമോര്‍ട്ടം ചെയ്യാതെ നാസിക്കിലെ സൈനീക ക്യാമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജവാന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാകാതെ മരിച്ച റോയ് മാത്യുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

റോയ് മാത്യുവിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കൊല്ലം ജില്ലാ കളക്റ്റര്‍ നിര്‍ദേശം നല്‍കിയിരുന്നു. കൊട്ടാരക്കര റൂറല്‍ പൊലീസ് മേധാവിക്കാണ് കളക്റ്റര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

മരിച്ച റോയ് മാത്യുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോയ് മാത്യുവിന്റെ ഭാര്യ ജില്ലാ കളക്റ്റര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായുള്ള കളക്റ്ററുടെ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി കൊട്ടാരക്കര റൂറല്‍ എസ്പി വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു