കേരളം

ബെന്നി ബെഹന്നാന്‍ പിടികിട്ടാപ്പുള്ളി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോഡ്: കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. നിരന്തരം സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഹൊസാദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായ ബെന്നി ബെഹന്നാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 

2013ല്‍ തൃക്കരിപ്പൂര്‍ മാണിയാട്ട് മുണ്ടയിലെ ഗോപാലന്‍ എന്ന വ്യക്തിക്കെതിരെ വീക്ഷണം പത്രത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നതാണ് കേസ്.വാര്‍ത്ത നല്‍കി മാനഹാനി സൃഷ്ടിച്ച പത്രത്തില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഗോപാലന്‍ കോടതിയെ സമീപിച്ചത്. 

എന്നാല്‍ സമന്‍സ് അയച്ചിട്ടും വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്റ്ററായിരുന്ന ബെന്നി ബെഹന്നാന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി