കേരളം

ഇടുക്കിയിലും, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പഞ്ചായത്തുകളിലും ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കസ്തരൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി  ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളേയും, കൃഷിയിടങ്ങളേയും ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ ഹര്‍ത്താല്‍. 

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില പഞ്ചായത്തുകളിലും ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. യുഡിഎഫും കേരള കോണ്‍ഗ്രസ് എമ്മും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. 

കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, മേലുകാവ്, കൂട്ടിക്കല്‍ പഞ്ചായത്തുകളിലും, പത്തനംതിട്ടയിലെ വടശേരിക്കര, വെച്ചൂച്ചിറ, ചിറ്റാര്‍, നാറാണംമുഴി, പെരുനാട് പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു