കേരളം

മുഖ്യമന്ത്രിക്കെതിരെ വീണ്ടും സംഘപരിവാര്‍ ഭീഷണി, ഇത്തവണ ഹൈദരാബാദില്‍ കടക്കരുതെന്ന്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സംഘപരിവാര്‍ ഭീഷണി. ഇത്തവണ ഹൈദരാബാദിലേക്ക് കടക്കരുത് എന്നാണ് ഭീഷണി. ബിജെപി എംഎല്‍എ രാജാ സിംഗാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് രാജയുടെ ഭീഷണി. 

ഞങ്ങളുടെ ഹിന്ദു സഹോദരന്‍മാര്‍ കേരളത്തില്‍ കൊല്ലപ്പെടുകയാണ്. അപ്പോള്‍ അതേ സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെ വരുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കും. മീറ്റിങ് എങ്ങനെ നടക്കും എന്ന്  ഞാന്‍ നോക്കുകായണ്. പിണറായി വിജയന്‍ പങ്കെടുക്കരുത്. പങ്കെടുത്താല്‍ യോഗം ഞാന്‍ തടയും. എനിക്ക് സിപിഐയുമായോ സിപിഐഎമ്മുമായോ യാതൊരു പ്രശ്‌നവുമില്ല. രാജ പറയുന്നു. 

19നാണ് സിപിഐഎം നടത്തുന്ന യോഗം. അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന മഹാജന പദയാത്രയുടെ ഭാഗമായാണ്  സിപിഐഎം യോഗംസംഘടിപ്പിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത