കേരളം

വില നിയന്ത്രിക്കാന്‍ അരി വിദേശത്തുനിന്നും എത്തിക്കും; പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാന്‍ രാജ്യത്തിന് പുറത്തുനിന്നും അരിയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ തുറക്കുമെന്നും പിണറായി പറഞ്ഞു. അരിവില എത്രയും പെട്ടന്ന് കുറയുമെന്നും വിലവര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അരി വില നിയന്ത്രിക്കാനും ആവശ്യത്തിന് അരി എത്തിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. അരിയുടെ കാര്യത്തില്‍ ഇനി ആശങ്കപ്പെടേണ്ടതില്ല.കണ്‍സ്യൂമര്‍ഫെഡും സ്പ്‌ളൈക്കോയും നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരി എത്തിച്ച് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്