കേരളം

അഭിമാനമായി വിധു വിന്‍സെന്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വന്തം നാട്ടില്‍നിന്ന് അടര്‍ത്തി മറ്റൊരു ദേശം അടിയാളരാക്കിയ ജനതയുടെ ഇപ്പോഴും തുടരുന്ന ഇരുണ്ടചരിത്രമാണ് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ ഹോള്‍ എന്ന ചിത്രം പങ്കുവെച്ചത്. രാജ്യാന്തര ചലചിത്രമേളയില്‍ രജത ചകോരം കിട്ടിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള പുരസ്‌കാരം വിധുവിനെ തേടിയെത്തിയത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടാണ്  ഒരു സ്ത്രീ ഇത്തരം നേട്ടങ്ങള്‍ എത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെയാവണം ലളിതമായി തിളക്കത്തോടെ വിധു ഇങ്ങനെ പറഞ്ഞത് ....ഇതുവരെ കാണാതെ പോയ കേള്‍ക്കാതെ പോയ ശബ്ദത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

മാന്‍ഹോള്‍ തന്റെ ചലചിത്ര മേഖലയിലെ ആദ്യസംരംഭമായിട്ടുപോലും ഒരു ഭാവപകര്‍ച്ചയുമില്ലാത്ത വിധം വളരെ കൈയടക്കത്തോടെയാണ് വിധു ചിത്രം ഒരുക്കിയത്. അഴുക്കിന്റെ ആലയങ്ങളില്‍ നിശബ്ദരാക്കപ്പെട്ട ജനതയെ പറ്റി പുറംലോകം അറിയുന്നതിന് കൂടിയാണ് വിധു ഈ ചിത്രം തിരശ്ശീലയിലേക്ക് എത്തിച്ചത്. ഒരു ചാനല്‍ ഡോക്യുമെന്ററിക്കായി നെയ്‌തെടുത്ത നേര്‍സാക്ഷ്യങ്ങള്‍ പറയാതെ ബാക്കിവെച്ചത് പറഞ്ഞുതീര്‍ക്കുക കൂടി വേണ്ടിയിരുന്നു വിധുവിന്. തുടക്കം മുതലെ  ഇതിനായി ഏറെ കഷ്ടപ്പാടുകളും അനുഭവിച്ചിട്ടുണ്ട്. 

ഭാവനയുടെ കണ്ണിലൂടെ വിരിയുന്ന വര്‍ണങ്ങളായിരുന്നില്ല തന്റെ സിനിമാലോകം. അതുകൊണ്ടുതന്നെ ചിത്രത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ താരംബിംബങ്ങളെയും വിധു ആശ്രയിച്ചില്ല. കഥാപാത്രങ്ങളായി എത്തിയത് തൊഴിലാളികള്‍ തന്നെ. കൂട്ടിനായി തന്റെ തൊഴിലിടങ്ങളിലെ സുഹൃത്തുക്കളും കൂടി ഒത്തുചേര്‍ന്നപ്പോള്‍ മലയാള സിനിമ ഇതുവരെ പറയാത്ത ഒരു ചിത്രത്തിന്റെ ഉദയം കൂടിയായി മാന്‍ഹോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി