കേരളം

കേന്ദ്രം അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്മയെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍വകക്ഷി സംഘത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളം മുമ്പെങ്ങുമില്ലാത്ത രീതിയില്‍ രൂക്ഷമായ വരള്‍ച്ച നേരിടുന്ന ഘട്ടത്തില്‍ സംസ്ഥാനത്തെ രക്ഷിക്കാനുള്ള ഭരണഘടനാ പരമായ ഉത്തരവാദിത്തം കേന്ദ്രം നിറവേറ്റണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സ്ഥിതി ഗതികളുടെ വിവരം ധരിപ്പിക്കുന്നതിനാണ് സംസ്ഥാനം അനുമതി തേടിയത്. ബിജെപിയുള്‍പ്പടെയുള്ള കക്ഷികള്‍ പങ്കെടുത്ത യോഗത്തിന്റെ അഭ്യര്‍ത്ഥന നിരാകരിക്കുക വഴി പ്രധാനമന്ത്രി കേരളത്തെ അധിക്ഷേപിച്ചിരിക്കുകയാണ്. കൃഷിനാശവും ജലദൗര്‍ലഭ്യവും മാത്രമല്ല പകര്‍ച്ച വ്യാധി ഭീഷണിയിലുമാണ് സംസ്ഥാനമെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'