കേരളം

ഉമ്മന്‍ ചാണ്ടിയെ അറിയിക്കാതെ രാജി, അറിയിച്ചത് ചെന്നിത്തലയേയും ആന്റണിയേയും മാത്രം

സമകാലിക മലയാളം ഡെസ്ക്

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ വി എം സുധീരന്‍ രാജിക്കാര്യം അറിയിച്ചത് രമേശ് ചെന്നിത്തലയേയും മുതിര്‍ന്ന നേതാവ് എകെ ആന്റണിയേയും മാത്രം. രാജിക്കാര്യം ചാനലുകള്‍ വിളിച്ച് ചോദിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി അറിഞ്ഞത്. ഇന്നലെ രമേശ് ചെന്നിത്തല സുധീരനെ സന്ദര്‍ശിച്ചിരുന്നു.എന്നാല്‍ രാജി കാര്യം ഒന്നും അറിയിച്ചില്ല, ഇന്ന് രാജി വെക്കുന്നതിന് മുമ്പാണ് അറിയിച്ചത് എന്നായിരുന്നു ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. എകെ ആന്റണിയെയും ഇങ്ങനെയാണ് വിളിച്ചറിയിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന് വലിയ നഷ്ടം എന്നാണ് ആന്റണി പ്രതികരിച്ചത്. എന്നാല്‍ കേരളത്തിലെ മുതിര്‍ന്ന നേതാവായ ഉമ്മന്‍ചാണ്ടിയെ സുധീരന്‍ വിളിച്ചതു കൂടിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം