കേരളം

നാളെ ആറ്റുകാല്‍ പൊങ്കാല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നാളെയാണ്. പതിനായിക്കണക്കിന് ഭക്തരാണ് നാളെ തിരുവനന്തപുരം നഗരത്തില്‍ എത്തിച്ചേരുക. ഇതുമായി ബന്ധപ്പെട്ട് തിരക്കു നിയന്ത്രിക്കാന്‍ പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകളും ബസ് സര്‍വീസുകളുമുണ്ട്. ചെറിയ റെയില്‍വേ സ്റ്റേഷനുകളില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി സ്‌റ്റോപ് അനുവദിച്ചിട്ടുമുണ്ട്. പാസഞ്ചര്‍ ട്രെയിനുകളില്‍ സ്‌പെഷല്‍ കോച്ചുകളും ഘടിപ്പിക്കും. കൂടാതെ സ്റ്റേഷനുകളില്‍ സ്‌പെഷല്‍ ടിക്കറ്റ്, അനൗണ്‍സ്‌മെന്റ് കൗണ്ടറുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റുകള്‍ എന്നിവ തുറക്കുന്നുണ്ട്. 
പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്, പുകയില എന്നിവ നിരോധിച്ചതിനു പുറമേ ഗ്രീന്‍പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കും. ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍