കേരളം

പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍: ഉപാസനാ കോളജ് സമരം പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രിന്‍സിപ്പലിനെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതോടെ കൊല്ലം നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. പ്രിന്‍സപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് തയാറായതോടെ വിദ്യാര്‍ത്ഥികളുടെ സമരവും എഐഎസ്എഫിന്റെ നിരാഹാരവും അവസാനിപ്പിച്ചു. 

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യപ്പെട്ട സമയം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനാല്‍ എഐഎസ്എഫ് സമരത്തിന്റെ ഭാഗമാവുകയായിരുന്നു. ജാതിപ്പേര് വിളിച്ചുള്ള അധിഷേപവും അന്യാവശ്യ പിഴയും ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ കോളജില്‍ പ്രതിഷേധമാരംഭിച്ചത്. സിറ്റി പോലീസ് കമ്മീഷണറിന്റെ നേതൃത്വത്തില്‍ പിടിഎ, വിദ്യാര്‍ത്ഥി പ്രതിനിധി യോഗത്തിലാണ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യാനും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തീരുമാനമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍