കേരളം

മുഖ്യമന്ത്രി സ്ഥാനം ദളിത്-ഒബിസി വിഭാഗങ്ങള്‍ക്ക് വേണമെന്ന് സാക്ഷിമഹാരാജ്

സമകാലിക മലയാളം ഡെസ്ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ദളിത് അല്ലെങ്കില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട ആള്‍ക്ക് നല്‍കണമെന്ന വാദവുമായി സാക്ഷി മഹാരാജ് രംഗത്ത്. കേശവ് പ്രസാദ് മൗര്യ, യോഗി ആദിത്യനാഥ് എന്നീ പേരുകളാണ് നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് വിത്യസ്ത അഭിപ്രായവുമായി സാക്ഷിയുടെ രംഗപ്രവേശം. സംസ്ഥാനത്ത് 20 മുതല്‍ 22 ശതമാനം വരെ പേര്‍ ദളിത് വിഭാഗവും 27 ശതമാനം പേര്‍ ഒ.ബി.സി വിഭാഗത്തില്‍ പെട്ടവരുമായതിനാലാണ് താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് സാക്ഷി മഹാരാജ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ലോധി വിഭാഗത്തില്‍ പെട്ടയാളാണ് സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശില്‍ ഒ.ബി.സിയില്‍ ഉള്‍പ്പെട്ട വിഭാഗമാണ് ലോധി. അതേസമയം മുഖ്യമന്ത്രിയെ പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു പാര്‍ട്ടി വക്താവ് അമന്‍സിന്‍ഹയുടെ പ്രതികരണം. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നത്. ബിഎസ്പിയുമായുള്ള സഖ്യമാണ് അന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം