കേരളം

ഗവര്‍ണറുടെ രാജി ആവശ്യം അംഗീകരിക്കുന്നുവെന്ന് ഇബോബി സിംഗ്

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍:  മണിപ്പൂര്‍ മു്ഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇരുപത്തിനാല് മണിക്കൂറിനകം രാജിവെക്കുമെന്ന് മുഖ്യമന്ത്രി ഇബോബി സിംഗ് വ്യക്തമാക്കി. 

മണിപ്പൂരില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപികരിക്കാനുള്ള പിന്തുണ ബോധ്യപ്പെട്ടതായി മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇബോബി സിംഗിന്റെ രാജി. എന്‍പിപിയുടെ പിന്തുണ അറിയിച്ച് കത്ത് ലഭിച്ചതായും ഗവര്‍ണര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയായ ഇബോബി സിംഗിനോട് പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ എത്രയും പെട്ടന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ ഗവര്‍ണറുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഇബോബി സിംഗ്. സര്‍ക്കാര്‍ രൂപികരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നുമായിരുന്നു ഇബോബിയുടെ അവകാശവാദം. അതേസമയം സര്‍ക്കാര്‍ രൂപികരിക്കാന്‍ 32 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബിജെപി വീണ്ടും ഗവര്‍ണറെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഗവര്‍ണറുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചെന്ന അവകാശവാദം ഗവര്‍ണര്‍ തള്ളി. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആരെയും ക്ഷണിച്ചില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

60 അംഗ നിയമസഭയില്‍ 21 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. എന്‍പിഎഫിനും എ്ന്‍പിപിക്കും കൂടി 8 അംഗങ്ങളാണ് ഉള്ളത്. മറ്റൊന്ന് സ്വതന്ത്രനും ത്രിണമൂല്‍ കോണ്‍ഗ്രസിനുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്