കേരളം

അന്തര്‍ സംസ്ഥാന പെര്‍മിറ്റ് : ആവശ്യമില്ലാത്തവ തിരികെ നല്‍കണം - ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നേടിയ പെര്‍മിറ്റ് ഇടനിലക്കാര്‍ മുഖേന വില്‍ക്കുകയും ആ ഒഴിവിലേയ്ക്ക് ശുപാര്‍ശ കത്തിനായി കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്താല്‍  സ്വീകരിക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.  അന്തര്‍ സംസ്ഥാന പെര്‍മിറ്റിനായുളള ശുപാര്‍ശ കത്തുകള്‍ക്ക് (റെക്കമെന്റേഷന്‍ ലെറ്റര്‍) ധാരാളം അപേക്ഷകള്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ നിലനില്‍ക്കെയാണ് ചിലര്‍  വിലയ്ക്കു വാങ്ങിയ പെര്‍മിറ്റ് വേക്കന്‍സിയുമായി അപേക്ഷിക്കുന്നത്.  

ഇത്തരം അപേക്ഷകള്‍ സ്വീകരിക്കുന്നത്  മാര്‍ച്ച് ഒന്ന് മുതല്‍ അവസാനിപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവായി.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നേടിയ അന്തര്‍സംസ്ഥാന പെര്‍മിറ്റുകള്‍ ആവശ്യമില്ലാത്ത ഘട്ടത്തില്‍ ബന്ധപ്പെട്ട സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ തന്നെ തിരികെ നല്‍കണം
ണമെന്നും ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മാത്രം ശുപാര്‍ശ കത്ത് നല്‍കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി