കേരളം

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ഇ അഹമ്മദിന്റെ മകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍ ഫൗസിയ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. ഈ കാര്യം ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൗസിയ പറഞ്ഞു.  ഒരു സ്വകാര്യചാനലിനോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ഫൗസിയ പാണക്കാട്ടെ വസതിയില്‍ എത്തിയിരുന്നു. അതേസമയം, സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പ്രവര്‍ത്തക സമിതി, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ ബുധനാഴ്ച മലപ്പുറത്ത് നടക്കും. രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ നടക്കുന്ന ചര്‍ച്ചക്കുശേഷം പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തും. വൈകീട്ട് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രഥമ പരിഗണന കുഞ്ഞാലിക്കുട്ടിയ്ക്കാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ