കേരളം

താനൂര്‍ സംഭവം; മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താനൂരില്‍ പോലീസ് നടത്തിയ അക്രമണങ്ങളെ സര്‍ക്കാര്‍ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാനടപടികളില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും അടിച്ചൊതുക്കുകയുമാണ് പോലീസ് ചെയ്യുന്നത്. മുഖ്യമന്ത്രിയാണെങ്കില്‍ പോലീസ് നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. പോലീസിന്റെ നരനായാട്ട് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സഭയില്‍ ഇതിനെതിരെ ഷംസുദ്ദീന്‍ എംഎല്‍എ ഉന്നയിച്ച പ്രശ്‌നങ്ങളെ നിസാരവല്‍ക്കരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. സഭയില്‍ ഏതുവിഷയവും ഉന്നയിക്കാനുള്ള എംഎല്‍യുടെ അവകാശത്തെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്തത്. ഇത് മുഖ്യമന്ത്രിക്ക് സഭാ നടപടിപടികളിലുള്ള പരിചയക്കുറവാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി