കേരളം

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ പോലീസിന് അനുവാദം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള പോലീസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സുനിയുടെ മൊബൈലും സിംകാര്‍ഡും കിട്ടിയത് അഭിഭാഷകനില്‍ നിന്നായിരുന്നു. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇവിടെ നിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചു. ഇതേതുടര്‍ന്നാണ് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.

നേരത്തേ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ അഭിഭാഷകനെ ഇങ്ങനെ ചോദ്യം ചെയ്യാന്‍ പോലീസിനെ അനുവദിക്കരുതെന്ന് ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്.

കഴിഞ്ഞദിവസം കേസില്‍ നിന്ന് ഇ സി പൗലോസ് എന്ന അഭിഭാഷകന്‍ പിന്‍മാറിയിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡുള്‍പ്പെടെയുള്ളവ സുനി അഭിഭാഷകന്‍ വഴിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അതിനാല്‍ ഇയാളും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ