കേരളം

ലീഗ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ യുഡിഎഫിലും ലീഗിലും അവ്യക്ത തുടരുന്നു. പരിചയസമ്പന്നര്‍ സ്ഥാനാര്‍ത്ഥികളാകണമെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. സ്ഥാനാര്‍ത്ഥിയെ നാളെ തീരുമാനിക്കുമെന്ന് കെപിഎ മജീദ് പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ലീഗിന്റെ പ്രഖ്യാപിത നിലപാട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഇ അഹമ്മദിന്റെ മകളും അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ മലപ്പുറം ജില്ലയില്‍ തുടരുന്ന കോണ്‍ഗ്രസ് ലീഗ് അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കുന്നതിനായി ഉഭയകക്ഷി ചര്‍ച്ച തിരുവനന്തപുരത്ത് നടന്നു.തെരഞ്ഞെടുപ്പിന് മുമ്പായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുമെന്ന നിലപാടിലാണ് നേതാക്കള്‍. യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി,ആര്യാടന്‍ മുഹമ്മദ്, പിപി തങ്കച്ചന്‍, ലീഗ് നേതാക്കളായ കെപിഎ മജീദ്, കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍