കേരളം

തനിച്ചായാല്‍ പിങ്ക് പൊലീസ്‌ പാഞ്ഞെത്തും; സ്ത്രീകള്‍ക്ക് ധൈര്യം പകര്‍ന്ന് മഞ്ജു വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാത്രി ബസ് സ്റ്റോപ്പിലും റോഡിലും തനിച്ചായി പോകുമോയെന്ന പേടിയാണ് ഒരു യാത്രയ്ക്കിറങ്ങുന്നതിന് മുന്‍പ് ഒട്ടുമിക്ക സ്ത്രീകളുടേയും മനസില്‍ ആദ്യമെത്തുക. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നതും ഈ പേടി വര്‍ധിപ്പിക്കുന്നു. 

എന്നാല്‍ പകല്‍ മാത്രമല്ല, രാത്രിയിലും സ്ത്രീകള്‍ക്ക് മുന്നോട്ടു പോകാന്‍ ധൈര്യം നല്‍കുക ലക്ഷ്യമിട്ടായിരുന്നു 2016ല്‍ കേരള സര്‍ക്കാര്‍ പിങ് പൊലീസ് പെട്രോളിങ് ആരംഭിച്ചത്. ഇപ്പോഴിതാ സ്ത്രീകള്‍ക്കിടയിലേക്ക് പിങ്ക് പെട്രോള്‍ പൊലീസുമായി ബന്ധപ്പെട്ട അവബോധം വര്‍ധിപ്പിക്കാന്‍ സെല്‍ഫി വീഡിയോയുമായി മുന്നോട്ടു വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യര്‍. 

ഇരുട്ടു നിറഞ്ഞ നിരത്തുകളില്‍ രാത്രി തനിച്ചായി പോയാല്‍ പേടിക്കേണ്ടതില്ലെന്നാണ് വീഡിയോയിലൂടെ മഞ്ജു സ്ത്രീകളോട് പറയുന്നത്. ഏത് സമയത്തും 1515 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ പിങ്ക് പൊലീസ് നിങ്ങളുടെ രക്ഷയ്‌ക്കെത്തുമെന്ന ധൈര്യവും മഞ്ജു സ്ത്രീകള്‍ക്ക് നല്‍കുന്നു. 

ജിപിഎസ് ഉള്‍പ്പെടെയുള്ള സാങ്കേതി വിദ്യകള്‍ ഉപയോഗപ്പെടുത്തി  ഒരു കോള്‍ ലഭിക്കുമ്പോള്‍ തന്നെ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്താന്‍ സാധിക്കുന്ന രീതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ കേരള പൊലീസ് പിങ്ക് പെട്രോളിങിനെ ശക്തിപ്പെടുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍