കേരളം

ആ കട്ടില്‍ കണ്ട് ആരും പനിക്കണ്ട, ജേക്കബ് തോമസിനെ പിന്തുണച്ച് വീണ്ടും പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട.  അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി എടുത്ത ആളാണ് ജേക്കബ് തോമസെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കെല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണവും അനധികൃത സ്വത്തിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയി എം വിന്‍സെന്റ് ആരോപിച്ചു. ജേക്കബ് തോമസിനെ ആരു ചുവപ്പുകാര്‍ഡ് കാണിക്കുമെന്നും വിന്‍സന്റ് ചോദിച്ചു. 

ചട്ടങ്ങള്‍ പാലിക്കാന്‍ ജേക്കബ് തോമസ് ബാധ്യസ്ഥനാണെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ ആയിട്ടുണ്ടോയെന്നും സ്വകാര്യകമ്പനിയുടെ പേരില്‍ ഭൂമിയുടെ വാങ്ങിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്നും പിണറായി സഭയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍