കേരളം

മലപ്പുറം ഉപതെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും; ടികെ ഹംസയ്ക്ക് സാധ്യതയേറി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. നാളെ ചേരുന്ന മലപ്പുറം ജില്ലാ കമ്മറ്റിയോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തില്‍ ടികെ ഹംസ സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. ഹംസയെ കൂടാതെ ടികെ റഷീദ് അലി, എംബി ഫൈസല്‍ എ്ന്നിവരാണ് പരിഗണനാ പട്ടികയില്‍ ഉള്ളത്.

മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി പികെ കുഞ്ഞാലിക്കുട്ടിയാണ് ജനവിധി തേടുന്നത്. ഹംസ സ്ഥാനാര്‍ത്ഥിയാകുന്നതിലൂടെ മണ്ഡലത്തില്‍ ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. നേരത്തെ മഞ്ചേരി മണ്ഡലത്തില്‍ ലീഗിനെ പരാജയപ്പെടുത്തി ടികെ ഹംസ ചരിത്രവിജയം നേടിയിരുന്നു.  ഹംസ സ്ഥാനാര്‍ത്ഥിയാകുന്നതിലൂടെ മുസ്ലീം ലീഗ് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയുണ്ടെന്നും സിപിഎം വിലയിരുത്തുന്നു.

പരിഗണിക്കുന്ന ടികെ റഷീദലി ജില്ലാ പഞ്ചായത്തംഗമാണ്. മങ്കട നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കിലും നേരിയ വോട്ടിന്റെ വിത്യാസത്തിലാണ് മങ്കട അലി ജയിച്ചുകയറിയത്. കൂടാതെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായ എംബി ഫൈസലാണ് പട്ടികയില്‍ മൂന്നാമത്. 

മലപ്പുറം എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന്റെ ഭൂരിപക്ഷം 1,94,739 വോട്ടുകളായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍