കേരളം

കാരുണ്യ ക്രമക്കേടില്‍ ഉമ്മന്‍ ചാണ്ടിക്കും മാണിക്കും ക്ലീന്‍ ചീട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ക്രമക്കേടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും, കെ.എം.മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ ചീട്ട്. കാരുണ്യ ലോട്ടറി പദ്ധതിയുടെ പണം വകമാറ്റി ചെലവഴിച്ചെന്ന കേസിലാണ് ഇരുവരേയും വിജിലന്‍സ് കുറ്റവിമുക്തരാക്കിയിരിക്കുന്നത്. 

ഉമ്മന്‍ ചാണ്ടി, കെ.എം.മാണി എന്നിവരെ കൂടാതെ, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം, മുന്‍ ലോട്ടറി ഡയറക്റ്റര്‍ ഹിമാന്‍ഷുകുമാര്‍ റായി എന്നിവരേയും കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ത്വരിതാന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കാരുണ്യ ധനസഹായം വിതരണം ചെയ്യുന്നതില്‍ ക്രമക്കേടുണ്ടായി, കാരുണ്യ ലോട്ടറിയിലൂടെയുണ്ടായ മുഴുവന്‍ വരുമാനവും ചികിത്സാ സഹായമായി നല്‍കിയില്ല തുടങ്ങിയ പരാതികള്‍ ഉന്നയിച്ച് മലപ്പുറം സ്വദേശിയായ സുരേഷ് കുമാറാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു