കേരളം

കുണ്ടറ പീഡനം; പത്തുവയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ സുപ്രധാന വെളിപ്പെടുത്തല്‍. കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശനാണെന്ന് തെളിഞ്ഞു. കുട്ടിയെ മുത്തശ്ശന്‍ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് മുത്തശ്ശി തന്നെയാണ് വെളിപ്പെടുത്തിയത്. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇപ്പോളിയാള്‍ ഒരു ലോഡ്ജിന്റെ മാനേജരായാണ്
ജോലി ചെയ്യുന്നത്. കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു.

പ്രതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. അതേസമയം അറസ്റ്റ് വൈകുന്നതിനു പിന്നില്‍ അന്വേഷണസംഘത്തിലെ ഭിന്നതയാണെന്നും സൂചന. അറസ്റ്റ് രേഖപ്പെടുത്തണമെന്ന എസ്പിയുടെ നിലപാടിനോട് കൂടുതല്‍ തെളിവു വേണമെന്നാണ് ഡിവൈഎസ്പി പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മയും മൂത്ത സഹോദരിയും പോലീസിനോട്‌
 ഇപ്പോള്‍ അനുകൂലമായാണ് പെരുമാറുന്ന്. അന്വേഷണ സംഘത്തിന്റെ കൗണ്‍സിലിങ്ങിനു ശേഷമാണ് ഇവര്‍ സഹകരിക്കാന്‍ തുടങ്ങിയത്.

മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പു വരെ പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ആത്മഹത്യ ചെയ്യുമെന്ന് കുട്ടി മരിക്കുന്നതിനു മൂന്നു നാലു ദിവസം മുന്‍പു വരെ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

പെണ്‍കുട്ടിയെ അച്ഛന്‍ മുന്‍പ് ലൈംഗിക പീഡനത്തിരയാക്കിയെന്ന കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാന്‍ പോലീസ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ കോടതിക്ക് അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ അറിയിച്ചു. 
പെണ്‍കുട്ടി മരിച്ച കേസില്‍ അമ്മയുടെയും മുത്തച്ഛന്റെയും നുണപരിശോധന നാളെ നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി