കേരളം

പോരാട്ടങ്ങള്‍ക്കു പിന്തുണ തേടി ഇറോം എകെജി സെന്ററില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സായുധസേനാ പ്രത്യേകാധികാര നിയമത്തിനെതിരായ പോരാട്ടങ്ങള്‍ക്കു പിന്തുണ തേടി ഇറോം ശര്‍മിള എകെജി സെന്റിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായി ഇറോം ചര്‍ച്ച നടത്തി.

പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് ഇറോം ശര്‍മിള എത്തിയതെന്നും ഈ വിഷയത്തില്‍ തീര്‍ച്ചയായും പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഇറോം ശര്‍മിള തലസ്ഥാനത്തെത്തിയത്. മുദ്രാവാക്യം വിളികളോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇറോമിനെ വരവേറ്റു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ എന്നിവരെയും ഇറോം ശര്‍മിള സന്ദര്‍ശിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ