കേരളം

എംഎം മണിക്ക് സിപിഐയുടെ മറുപടി, അതിരപ്പിള്ളിക്കായി ആരും ഹാലിളക്കേണ്ട

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ ശക്തമായ എതിര്‍പ്പുമായി വീണ്ടും സിപിഐ. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതിക്ക് വേണ്ടി ആരും ഹാലിളകേണ്ടെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. അതിരപ്പിളളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല. കെഎസ്ഇബിയിലെ ചില എന്‍ജിനീയര്‍മാരാണ് പദ്ധതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. 
മഴ കുറഞ്ഞ സാഹചര്യത്തില്‍ പരിസ്ഥിതിയെ കണക്കിലെടുത്തുളള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. പത്തുകുടിവെളള പദ്ധതികളോളം അതിരപ്പിളളിയില്‍ നിന്നുണ്ട്. ഇതിനെയെല്ലാം നിര്‍ദിഷ്ട പദ്ധതി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമ്പോള്‍ വനം നഷ്ടപ്പെടുമെന്ന പരാതികളില്‍ വലിയ കാര്യമൊന്നുമല്ലെന്നാണ് വൈദ്യുത മന്ത്രി എംഎം മണി ഇന്നലെ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്