കേരളം

കരുണ,കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 180 എംബിബിഎസ് സീറ്റുകളുടെ പ്രവേശനമാണ് റദ്ദാക്കിയത്. ഇതില്‍ 150 സീറ്റുകള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേയും 30 എണ്ണം കരുണ മെഡിക്കല്‍ കോളജിലേയുമാണ്. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയത് സംബന്ധിച്ച് കോളജുകളും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി സുപ്രധാന തീരുമാനം കൈക്കൊണ്ടത്കോളജിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞു. രേഖകളില്‍ കൃത്രിമം കാട്ടിയത് ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തി.ജയിംസ് കമ്മിറ്റി അംഗീകരിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണം. സുപ്രീം കോടതി പറഞ്ഞു.

ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം സ്വാശ്രയ പ്രശ്‌നം വീണ്ടും കേരളത്തില്‍ ചര്‍ച്ചയാകാന്‍ തുടങ്ങുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍