കേരളം

കൃഷ്ണദാസിന് ജാമ്യമില്ല;ഇനിയെല്ലാം ഹൈക്കോടതിയുടെ കയ്യില്‍  

സമകാലിക മലയാളം ഡെസ്ക്

ലക്കിടി കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ നെഹ്‌റു കോളജ് ഗ്രൂപ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയു
ടെതാണ് ഉത്തരവ്. കേസിലെ ആറാം പ്രതി വത്സകുമാറിന് മാത്രമാണ് ജാമ്യം അനുവദിച്ചത്. 
പ്രതികള്‍ക്ക്‌ സമൂഹത്തില്‍ സ്വാധീനമുള്ളവരാണെന്നും ആ സ്വാധീനം ഉപയോഗിച്ച് കേസിനെതിരെ പ്രവര്‍ത്തിക്കും എന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു. എന്തുകൊണ്ട് അക്രമം നടന്നിട്ട് ആശുപത്രിയില്‍ പോയില്ല എന്നുമായിരുന്നു പ്രതിഭാഗം വക്കീലിന്റെ ചോദ്യം.പേടിമൂലമാണ് പോകാതിരുന്നതെന്നും സംഭവം പുറത്ത് പറയാതിരുന്നത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.  

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്ര്‌റഡിയില്‍ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷ ഇന്നു തന്നെ കോടതി പരിഗണിക്കും. പ്രതികളുടെ ജാമ്യാപേഖ്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍